Share this Article
News Malayalam 24x7
ആടുജീവിതം ടെലഗ്രാമിൽ; ഗ്രൂപ്പിൽ വന്നത് ചിത്രത്തിന്റെ തിയറ്റർ പ്രിന്റ്
വെബ് ടീം
posted on 28-03-2024
1 min read
AADUJEEVITHAM IN TELEGRAM

കൊച്ചി: 16 വർഷങ്ങൾ കൊണ്ട് ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് വെള്ളിത്തിരയിലൊരുക്കിയ വിസ്മയം ആടുജീവിതം ഹൃദയങ്ങൾ തൊട്ട് തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി നിറഞ്ഞോടുകയാണ്. ഇതിനിടയിലാണ്  ചിത്രത്തിന്റെ തിയറ്റർ പ്രിന്റ് ടെലഗ്രാമിൽ എത്തിയിരിക്കുന്നത്.ചിത്രത്തിന്റെ പ്രീ ഡിവിഡി വേർഷൻ എന്ന നിലയിലാണ് ടെലഗ്രാം ഗ്രൂപ്പിൽ  അപ്ലോഡ് ചെയ്തിരിക്കുന്നത്. 


ഡൗൺലോഡ് ചെയ്ത് കാണാമെന്നല്ലാതെ  ഈ ഗ്രൂപ്പിൽ നിന്ന് പക്ഷെ മറ്റ് ഗ്രൂപ്പുകളിലൊക്കോ വ്യക്തികൾക്കോ നിലവിൽ അയക്കാൻ സാധിക്കില്ല.

പതിനായിരത്തോളം സബ്സ്ക്രൈബേർസ്  ഉള്ള ഗ്രൂപ്പിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories