Share this Article
image
അഞ്ചാം പാതിരാ'യ്ക്ക് ശേഷം വീണ്ടും ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകനായി അബ്രഹാം ഓസ്‍ലര്‍
വെബ് ടീം
posted on 20-05-2023
1 min read
Abraham Osler’ starring Jayaram; Mithun Manuel is back with a thriller after ‘Ancham Pathira

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം പ്രധാനവേഷത്തിലെത്തുന്നു.അബ്രഹാം ഓസ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. നേരമ്ബോക്കിന്റെ ബാനറില്‍ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജയറാം തന്നെയാണ് ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്, തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റോഷാക്കിന്റെ സംഗീത സംവിധായകനായ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. സൈജു ശ്രീധരന്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോണ്‍ മന്ത്രിക്കല്‍ ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്.പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് - പ്രസാദ് നമ്ബ്യാങ്കാവ്.പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - പ്രശാന്ത് നാരായണന്‍. തൃശൂര്‍, കോയമ്ബത്തൂര്‍, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

നിലവില്‍ മിഥുന്റെ തിരക്കഥയില്‍ സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന 'ഗരുഡന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories