Share this Article
News Malayalam 24x7
‘അയാൾക്ക് ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ച് കല്യാണം കഴിക്കണം’: പോകുന്നിടത്തെല്ലാം വന്ന് ശല്യപ്പെടുത്തുന്നു’; പരാതിയുമായി ആദിലയും നൂറയും
വെബ് ടീം
posted on 07-02-2026
1 min read
ADHILA NOORA

സ്വന്തം യൂട്യൂബ് ചാനലിലൂടെ‍യും ടെലിവിഷൻ പരിപാടികളിലൂടെയും റിയാലിറ്റി ഷോയിലൂടെയും സുപരിചിതരായ ലെസ്ബിയൻ കപ്പിൾസാണ് ആദിലയും നൂറയും.സ്വവർഗാനുരാഗികളായതിന്റെ പേരിൽ പൊതുസമൂഹത്തിൽ നിന്ന് നിരന്തരം വിമർശനം നേരിട്ടതിന്റെ അനുഭവങ്ങളും ആദിലയും നൂറയും പലപ്പോഴും സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നവരാണ് ഇവർ. വിമർശനങ്ങളെയെല്ലാം മറികടന്ന് ഇരുവരും നിരന്തരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ തങ്ങൾ നേരിടുന്ന ഒരു പ്രശ്നത്തേക്കുറിച്ച് ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ്. 2024 മുതൽ നിരന്തരം ശല്യം ചെയ്യുന്ന ആൾക്കെതിരേ പരാതി നൽകിയതായി ഇരുവരും വീഡിയോയിലൂടെ പറയുന്നു. രണ്ടുപേരേയും കല്യാണം കഴിക്കണമെന്നാണ് ആവശ്യം. എവിടെ പോയാലും പിന്നാലെ വന്ന് ശല്യം ചെയ്യുന്നുവെന്നും നിരന്തരം മെസേജ് ചെയ്തും വിളിച്ചും ശല്യം ചെയ്യുന്നുമെന്നും ആദിലയും നൂറയും പറയുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പരാതി നൽകിതെന്നും ഇവർ പറയുന്നു.

ആദ്യമൊക്കെ തമാശയായി വിട്ടുകളഞ്ഞെങ്കിലും ഇപ്പോൾ ശല്യം സഹിക്കാനാവാത്ത അവസ്ഥയാണ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് മുൻപ് കൊളാബ് ചെയ്യാൻ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാൾ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈൽസും എനിക്ക് മുൻപ് കിട്ടിയിരുന്നു. പരാതി നൽകാൻ ഇരിക്കവെയാണ് റിയാലിറ്റി ഷോയിലേക്ക് വിളി വരുന്നത്.പരിപാടിക്ക് ശേഷം ഇയാൾ ഫാൻ മീറ്റിലും വന്നിരുന്നു. പിന്നീട് റസ്റ്റോറന്‍റിലും വന്ന് ശല്യം ചെയ്തു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എഫ്ഐആർ ഇട്ടിടുണ്ട്. ഇതവർ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ​ഗറ്റീവ് മെസേജിടുന്നവരും സൈബർ ബുള്ളിയിം​ഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്. നമ്മുടെ നിയമം ഇപ്പോൾ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുകയെന്നും ഇരവരും വീഡിയോയിൽ പറയുന്നുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories