ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. ഗൺമാസ്റ്റർ ജി9 എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്.സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ക്രെയ്നിൽ തൂക്കിയിട്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് താഴെ നിർത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് കാർ ഇമ്രാൻ ഹാഷ്മിയുടെ ശരീരത്തിന് തൊട്ടടുത്തായാണ് വന്ന് പതിച്ചത്.സംഭവത്തിന്റെ ബി.ടി.എസ് (ബിഹൈൻഡ് ദ സീൻസ്) വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.