Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷം
Shigella Outbreak in Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല  പടരുന്നു. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലെ സംയോജിത രോഗനിരീക്ഷണ പദ്ധതിയുടെ കണക്കുപ്രകാരം സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 520 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം എട്ടുപേരാണ് മരിച്ചത്. 2025-ൽ ആകെ 132 പേർക്കായിരുന്നു രോഗം. കഴിഞ്ഞ വർഷം ആകെയുണ്ടായിരുന്നതിന്റെ നാലിരട്ടിയോളം പേർക്ക് ഇക്കൊല്ലം ഇതുവരെ രോഗം ബാധിച്ചു. 2025-ൽ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ മാസം 12 വരെ മാത്രം 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories