ജര്മനിയില് പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്. ജര്മനിയിലെ കൊളോണ് നഗരത്തിലാണ് അയണ്മാന്റെ രൂപമുള്ള ഹ്യൂമനോയ്സ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന്റെ ദ്യശ്യങ്ങള് സമൂഹ്യ മാധ്യമങ്ങളില് പ്രചരിച്ചതോടെ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും സുഹ്യത്തായ 19 കാരനെയും പൊലീസ് അറസ്റ്റ് ചെയ്യ്തു. 1.2 മീറ്റര് ഉയരമുള്ള ചൈനീസ് നിര്മിത യൂണിട്രീ ആര്1 എയര് റോബോട്ടാണ് പെണ്കുട്ടിയുടെ പിന്ഭാത്ത് അനുചിതമായി സ്പര്ശിച്ചത് എന്നാണ് പരാതി. ആരെങ്കിലും റോബോട്ടിന്റെ ചലനങ്ങള് നിയന്ത്രിച്ചിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.