ജന്തർ മന്തറിലെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ ദേശീയപതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.വിദ്യാർത്ഥികളും യുവാക്കളും മാധ്യമപ്രവർത്തകരും ഇന്ത്യ സഖ്യവും വ്യത്യസ്ത ബാനറുകളിലാണ് അണിനിരക്കുന്നതെങ്കിലും ലക്ഷ്യം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അവകാശങ്ങൾക്കായി ജനങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ്.ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും അത് വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.