Share this Article
News Malayalam 24x7
ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷം
Tensions Escalate Between Houthi Forces and Saudi-Led Coalition

യെമനിലെ സായുധ സംഘടനയായ ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. സൗദി അറേബ്യയുടെ അരാംകോ എണ്ണ കമ്പനി ആസ്ഥാനത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തി. ദഹ്‌റാനിലെ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായതായും ആര്‍ക്കും പരിക്കില്ലെന്നും സൗദി ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു. റിയാദില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ മൂന്ന് ഹൂതി മിസൈലുകള്‍ തകര്‍ത്തതായി സൗദി സഖ്യ സേന അറിയിച്ചു. അതേസമയം യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന ആക്രമണം കൂടുതല്‍ ശക്തമാക്കി. ഹൂതി നിയന്ത്രണത്തിലുള്ള സനയിലെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണ കേന്ദ്രങ്ങളും ആക്രമിച്ച് തകര്‍ത്തതായി സഖ്യ സേന അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories