Share this Article
News Malayalam 24x7
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം
Electricity Minister's

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയില്‍ പരസ്പരം പഴിചാരി ഭരണപക്ഷവും പ്രതിപക്ഷവും. സ്വകാര്യവല്‍ക്കരണത്തിനായി സര്‍ക്കാരിന്റെ ഒത്താശയോടെ കൃത്രിമ പ്രതിസന്ധി ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.10  കൊല്ലം കേരളത്തില്‍ പവര്‍കട്ട് ഉണ്ടായിരുന്നില്ലെന്നും പ്രതിസന്ധി സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടതാണ് പ്രതിസന്ധി ഗുരുതരമാക്കിയതെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ജി ആര്‍ അനില്‍ ആരോപിച്ചു. 


എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ കണക്കുകള്‍ പറഞ്ഞായിരുന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ മറുപടി. പ്രതിസന്ധി പരിഹരിക്കുന്നതില്‍ വിജയിച്ചുവെന്നും മന്ത്രി പറഞ്ഞു. 

യൂണിറ്റിന് 4.29 നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന കരാര്‍ റദ്ദാക്കി എൽഡിഎഫ് സർക്കാർ 8 രൂപ മുതല്‍ 14 രൂപവരെ വൈദ്യുതി വാങ്ങിയത് എതൊക്കെ കമ്പനികളില്‍ നിന്നാണ് വാങ്ങിയതെന്ന് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞു. 10 വര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ 156 മെഗാവാട്ട് മാത്രമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

നുണകള്‍ നല്ല രീതിയില്‍ അവതരിപ്പ് വസ്തുതയാണെന്ന് ബോധ്യപ്പെടുത്താനുള്ള കഴിവിന്റെ ഉദാഹരണമാണ് കണ്ടെതന്നായിരുന്നു മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories