Share this Article
News Malayalam 24x7
സൗദിയിൽ നഴ്​സിനെ കാണാതായെന്ന പരാതി;​ കസ്​റ്റഡിയിലെന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​
വെബ് ടീം
3 hours 26 Minutes Ago
1 min read
SAUDI

റിയാദ്​: സൗദി അറേബ്യയിലെ റിയാദിലേക്ക്​ പോകുന്നതിനിനിടെ കാണാതായ വയനാട്​ സ്വദേശിനിയായ നഴ്​സ്​ സൗദി പൊലീസിന്‍റെ കസ്​റ്റഡിയിലെന്ന്​ ജിദ്ദയി​ലെ ഇന്ത്യൻ കോൺസുലേറ്റ്​. സൗദി ഡ്രഗ്​ കൺട്രോൾ വിഭാഗമാണ്​ കസ്റ്റഡിയിലെടുത്തത്​. സംഭവത്തിൽ ഡ്രഗ്​ കൺ​ട്രോൾ വിഭാഗം അന്വേഷണം തുടരുന്നതായും കോൺസുലേറ്റ്​ വൃത്തങ്ങൾ അറിയിച്ചു.പ്രാഥമിക അന്വേഷണം പൂർത്തിയാകും വരെ കസ്റ്റഡിയിൽ തുടരും.

കഴിഞ്ഞ ദിവസമാണ്​ റിയാദിൽ നഴ്​സായി ജോലി ചെയ്യുന്ന വയനാട്​ സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്​.. ലീവിന് നാട്ടിൽ വന്ന് മടങ്ങിയതാണെന്നും പിന്നീട് യാതൊരു വിവരവും ഇല്ലെന്നുമായിരുന്നു കുടുംബത്തിന്‍റെ പരാതി. നാല്​​ ദിവസം മു​മ്പാണ്​ ഫിലോമിന അവധിക്ക്​ ശേഷം റിയാദിലേക്ക്​ മടങ്ങിയത്​. ഈ മാസം പത്തിനാണ് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തിൽ ഫിലോമിന ജിദ്ദയിലേക്കു യാത്രതിരിച്ചത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories