ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ മുഴ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് അർബുധ ബാധ സ്ഥിരീകരിച്ചത്. പ്രാരംഭ ഘട്ടത്തില് തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. മുന്നറിയിപ്പ് എന്ന നിലയില് ഒക്ടോബര് 20 വരെ മാര്പാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബര് ആദ്യം നിശ്ചയിച്ചിട്ടുള്ള ലാറ്റിന് അമേരിക്കന് പര്യടനത്തെക്കുറിച്ചുള്ള വിവരങ്ങള് പിന്നീട് അറിയിക്കും.