Share this Article
News Malayalam 24x7
നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായ 'മസ്താനി' വിവാഹിതയായി, ഇന്ന്‌ നല്ലൊരു ബിസി ഡേ ആയിരുന്നുവെന്ന് നന്ദിത ശങ്കര
വെബ് ടീം
posted on 11-11-2025
1 min read
masthani

നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായ നന്ദിത ശങ്കര(മസ്താനി) വിവാഹിതയായി. സൗണ്ട് എന്‍ജിനിയറും ഗായകനുമായ റോഷന്‍ ആണ് വരന്‍. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുവരും.ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നന്ദിത വിവാഹവിവരം പങ്കുവെച്ചത്. 'ഇന്ന്‌ നല്ലൊരു ബിസി ഡേ ആയിരുന്നു', എന്ന കുറിപ്പോടെയാണ് നന്ദിത റോഷനൊപ്പമുള്ള വിവാഹചിത്രം പങ്കുവെച്ചത്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.സാമൂഹികമാധ്യമങ്ങളില്‍ 'മസ്താനി' എന്നാണ് നന്ദിത അറിയപ്പെടുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തിയ 'ഓ മേരി ലൈല'യിലൂടേയാണ് നന്ദിത സിനിമയിലെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories