Share this Article
‘ഇതാ ദേവ് നിധിമൊരു’; നടി സാമന്തയ്ക്കും രാജിനും കുഞ്ഞു പിറന്നു
വെബ് ടീം
9 hours 35 Minutes Ago
1 min read
DEV NIDHI

തെന്നിന്ത്യൻ താരം സാമന്തയ്ക്കും സംവിധായകന്‍ രാജ് നിധിമൊരുവിനും ആൺ കുഞ്ഞ് പിറന്നു. നവംബര്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. അമ്മയുടെ വിരല്‍ പിടിച്ചു കിടക്കുന്ന കുഞ്ഞ് വിരലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇരുവരും വാര്‍ത്ത പങ്കിട്ടത്. 

ദേവ് നിധിമൊരു എന്നാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് സമാന്തയും രാജും പേരിട്ടിരിക്കുന്നത്. ‘‘ഞങ്ങളുടെ സുന്ദരനായ കുഞ്ഞ്, ദേവ് നിധിമൊരു. 19.11.2026, ഞങ്ങളുടെ ഹൃദയം ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച സമയം’’ എന്ന കുറിപ്പോടെയാണ് കുഞ്ഞിന്റെ വരവ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് സാമന്തയ്ക്കും രാജിനും ആശംസകളുമായെത്തുന്നത്.

ജൂണ്‍ 24ന് ‘മാ ഇന്‍തി ബംഗാരം’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് താന്‍ ഗര്‍ഭിണിയാണെന്നും സിനിമയില്‍ നിന്നും കുറച്ച്കാലത്തേക്ക് ഇടവേളയെടുക്കുകയാണെന്നും നടി അറിയിച്ചത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതെന്നും സാമന്ത പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ നടന്ന സമാന്തയുടെ ബേബി ഷവറിന്റെ ചിത്രങ്ങളും വൈറലായിരുന്നു.2025 ഡിസംബർ ഒന്നിനായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ദ് ഫാമിലി മാന്റെ സെറ്റില്‍ വച്ചാണ് സമാന്തയും രാജും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories