കൊച്ചി:57-മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങൾ പ്രഖ്യാപിച്ചു. കേരളവിഷൻ ന്യൂസ് 10 ദിവസം മുമ്പ് പുറത്തുവിട്ട ബ്രേക്കിംഗ് ന്യൂസിന് ഇതോടെ സ്ഥിരീകരണമായി. അടൂര്‍-മമ്മൂട്ടി ചിത്രം പദയാത്ര ഇന്ത്യൻ പനോരമയില്‍ തഴയപ്പെട്ടു. പദയാത്ര ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല.
പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാത്തതിനാല്‍ ഗോവയില്‍ നവംബര്‍ 20ന് തുടങ്ങാനിരിക്കുന്ന IFFI മത്സരവിഭാഗത്തിലും പദയാത്ര പ്രദര്‍ശിപ്പിക്കാനാവില്ല, ഇന്ത്യൻ പനോരമയിലേക്കുള്ള ചിത്രങ്ങളുടെ പട്ടിക പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ പുറത്തുവിട്ടു. പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സർവ്വം മായ എന്ന മലയാള ചിത്രം മാത്രമാണ്.