കൊല്ലം: ചടയമംഗലം കുരിയോട് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ രണ്ടാനച്ഛൻ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കുട്ടിയെ യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു.
സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി., ചടയമംഗലം എസ്.എച്ച്.ഒ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടി. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.