Share this Article
കാമുകനെ മര്‍ദിക്കാന്‍ സുഹൃത്തുകള്‍ക്ക് ക്വട്ടേഷന്‍; കാമുകിയും കൂട്ടാളികളും അറസ്റ്റില്‍
വെബ് ടീം
0 hours 11 Minutes Ago
1 min read
ASARUDIN

മലപ്പുറം: കാമുകനെ ഒഴിവാക്കാന്‍ സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ കാമുകിയെയും കൂട്ടാളികളെയും പെലിസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂര്‍ പനങ്ങാട്‌തെടി സഫാന(19), തിരൂര്‍ നോര്‍ത്ത് അന്നാര പുതുക്കുളങ്ങര വീട്ടില്‍ നാദിയ(20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കല്‍ ഇര്‍ഷാദ്(28), പറവണ്ണ ബദനത്ത് വീട്ടില്‍ അസറുദ്ദീന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. 

ഇതില്‍ സഫാനയുടെ പട്ടാമ്പി കൊണ്ടൂര്‍കര സ്വദേശിയായ 19 വയസ്സുള്ള കാമുകനെയാണ് വധിക്കാന്‍ ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂര്‍ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിലെത്തിയിരുന്നു. പിന്നാലെ 10ന് അര്‍ധരാത്രി സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തി. ഫോണില്‍ വിളിച്ചതോടെ കൂട്ടാനെത്താമെന്ന് പറഞ്ഞ് സഫാനയുടെ തിരൂരിലെ സുഹൃത്ത് നാദിയ ഇവര്‍ക്കരികിലെത്തി. നാദിയയ്‌ക്കൊപ്പം ഇര്‍ഷാദും അസറുദ്ദീനും ഉണ്ടായിരുന്നു. തുടര്‍ന്ന് കാറില്‍ കയറ്റിയ ശേഷം കാമുകനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മര്‍ദിച്ചു. ശേഷം പുലര്‍ച്ചെ ഒന്നരയോടെ താഴേപ്പാലത്ത് റോഡരികില്‍ ഉപേക്ഷിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories