ഇടുക്കി അടിമാലിയിൽ സ്ത്രീയെ കുത്തി കൊലപ്പെടുത്തി മാറിടം മുറിച്ചു മാറ്റിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരീഷിനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചത്. 2017 ഒക്ടോബറിലാണ് കേസിനായ്പദമായ സംഭവം നടക്കുന്നത്. അടിമാലി സ്വദേശിനി സെലീനയെ വീട്ടിലെത്തി പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.സാമ്പത്തിക ഇടപാടുകളും വ്യക്തിവിരോധവുമായിരുന്നു ഒമ്പത് വർഷം മുമ്പ് നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവദിവസം ഉച്ചയോടെ സെലീനയുടെ വീട്ടിലെത്തിയ പ്രതി കഴുത്തിൽ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി. പിന്നീട് ബൈക്കിൽ മടങ്ങിയ പ്രതി തിരികെയെത്തി സെലീനയുടെ ഇടത് മാറിടം മുറിച്ചുമാറ്റി ബാഗിലാക്കി കൊണ്ടു പോകുകയായിരുന്നു.
2015 ൽ പ്രതിയും മാങ്കുളത്തെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായുള്ള അടുപ്പം മനസിലാക്കിയ സെലീന ഈ വിഷയത്തിൽ ഇപെടുകയും നിർബന്ധപൂർവ്വം ഇരുവരുടേയും വിവാഹം നടത്തുകയും ചെയ്തിരുന്നു. കൂടാതെ ഗിരോഷും സെലീനയും തമ്മിൽ പണമിടപാടും ഉണ്ടായിരുന്നു. ഗിരോഷിന്റെ പണം സെലീന തിരികെ മടക്കി നൽകാതിരുന്നതും ക്രൂര കൊലപാതകത്തിലേക്ക് നയിച്ചു. കൊലപാതകം ഉൾപ്പെടെ മൂന്ന് വകുപ്പുകളിലായി പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.