കോഴിക്കോട്: ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടാലിട തൃക്കുറ്റിശേരിയിലാണ് കരിയാത്തന്‍ കാവ് നടുവിലക്കണ്ടി ഷംസീദിനെ (33) മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കുറ്റിശേരിക്ക് സമീപം കരുവള്ളിക്കുന്ന് ആമയാട്ടു വയലില്‍ രാജന്‍ ചെട്ടിയാരുടെ വീട്ടിലാണ് ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടത്.
പ്രവാസിയായ ഷംസീദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇന്നലെ ലീവ് കഴിഞ്ഞ് പോകേണ്ടതായിരുന്നു. അവധി നീട്ടി സുഹൃത്തായ രാജന്റെ വീട്ടില്‍ വന്നതായിരുന്നു. ഷംസീദിനെ വീട്ടിലാക്കി രാജന്‍ പുറത്തു പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് ഇയാള്‍ അനക്കമില്ലാതെ കിടക്കുന്നത് കാണുന്നത്.
അതൃമാന്‍കുട്ടിയാണ് പിതാവ്. മാതാവ്: സുബൈദ, ഭാര്യ:ഷാന, മകന്‍: ആഖിബ് റഹ്മാന്‍. ഷംനാസ് സഹോദരനാണ്.