Share this Article
നിയന്ത്രണം തെറ്റിയ സ്കൂട്ടർ കാറിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം, അപകടം പോത്തൻകോട്
വെബ് ടീം
8 hours 8 Minutes Ago
1 min read
acc

തിരുവനന്തപുരം പോത്തൻകോട് നിയന്ത്രണം തെറ്റിയ സ്കൂട്ടർ കാറിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് വെെകിട്ട് മൂന്നിനാണ് അപകടമുണ്ടായത്. നെടുമങ്ങാട്ട് മുഴി സ്വദേശികളാണ് മരിച്ചത്. മുഴി സ്വദേശികളായ ഹരികുമാർ ശോഭന എന്നിവരാണ് മരിച്ചത്.സ്കൂട്ടർ‌ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാറിലിടിക്കുകയായിരുന്നു. പോത്തൻ‌കോട് കേന്ദ്രീകരിച്ചുള്ള ഭാ​ഗങ്ങളിൽ അപകടങ്ങൾ ഇപ്പോഴും ഒഴിയാതെ നിൽക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories