Share this Article
News Malayalam 24x7
അണലി വെബ് സീരീസിന്റെ റിലീസ് താത്കാലികമായി തടഞ്ഞു
വെബ് ടീം
2 hours 56 Minutes Ago
1 min read
anali

കൊച്ചി: അണലി വെബ് സീരീസിന്റെ റിലീസ് താത്കാലികമായി തടഞ്ഞു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൂടത്തായി കൊലപാതകം ആസ്പദമാക്കി നിർമിച്ചതാണ് വെബ്‌സീരിസ്‌. കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നൽകിയ അന്യായത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്.വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം തനിക്ക് വ്യക്തിപരമായി ദോഷം ചെയ്യുമെന്ന ജോളിയുടെ വാദം കണക്കിലെടുത്താണ് കോടതി വെബ് സീരീസിന് വിലക്കേർപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories