നടി അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. അവതാരകയായ ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത ആരാധകരുമായി പങ്കിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ധന്യ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അര്‍ച്ചനക്കും റിക്കിനും ആശംസകളുമായി എത്തുന്നത്. നീലത്താമര എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. കുഞ്ഞിമാളുവായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുകയും ചെയ്തു. താന്‍ പങ്കാളിയെ കണ്ടെത്തിയെന്ന് അര്‍ച്ചന നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.
എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തെരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവെച്ചത്. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അര്‍ച്ചന പറഞ്ഞിരുന്നു. പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന് ധന്യ വര്‍മ അറിയിക്കുന്നത്. ഡേറ്റിങ് ആപ്പിലൂടെ പരസ്പരം പരിചയപ്പെട്ട് ജീവിതത്തിൽ ഒന്നാകുകയിരുന്നു താനെന്ന് അർച്ചന കവി പറഞ്ഞിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിഞ്ഞ ആളാണ് റിക്ക്. എല്ലാവർക്കും റിക്കിനെ പോലെ ഒരു മനുഷ്യനെ ജീവിതത്തിൽ ആവശ്യമാണെന്നും നടി പറഞ്ഞു. ആദ്യം ഒരു തമാശക്ക് തുടങ്ങിയതാണ് എന്നാൽ താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ ആണ് റിക്കെന്നും അർച്ചന കവി പറയുന്നു.
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021ല്‍ പിരിയുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ആരാധക ശ്രദ്ധനേടിയ താരം പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരുന്നത്.