Share this Article
News Malayalam 24x7
ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി
വെബ് ടീം
posted on 17-05-2024
1 min read
actor-hakim-shahjahan-and-actress-sana-althaf-get-married

നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹ വാര്‍ത്ത പങ്കുവച്ചത്. രജിസ്റ്റര്‍ വിവാഹമായിരുന്നു.

'ജസ്റ്റ് മാരീഡ്' എന്ന അടിക്കുറിപ്പോടെ രജിസ്റ്റര്‍ ഓഫിസില്‍ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവച്ചത്. സിംപിള്‍ ലുക്കിലാണ് ഇരുവരേയും കാണുന്നത്. പിങ്ക് ബോര്‍ഡറിലുള്ള ക്രീം സാരിയാണ് സന അണിഞ്ഞിരുന്നത്. ഷര്‍ട്ടും മുണ്ടുമായിരുന്നു ഹക്കിമിന്റെ വേഷം. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലൂടെയാണ് ഹക്കി സിനിമയിലേക്ക് എത്തുന്നത്. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയ വിലാസം, കടകന്‍ എന്നിവയാണ് പുതിയ സിനിമകള്‍. വിക്രമാദിത്യനില്‍ ദുല്‍ക്കറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കെത്തുന്നത്. മറിയം മുക്കില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തി. റാണി പത്മിനി, പ്രേമലേഖനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories