Share this Article
Union Budget
2018-നെ മറികടന്നു;‘ഒറ്റപ്പേര് മോഹന്‍ലാല്‍’; മറികടക്കാൻ ഇനി റെക്കോർഡുകൾ ഒന്നും ബാക്കിയില്ലെന്ന് ആശീര്‍വാദ് സിനിമാസ്; 89കോടിയിലേറെ നേടി തുടരും
വെബ് ടീം
8 hours 16 Minutes Ago
1 min read
thudarum

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും'. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം '2018'-നെ മറികടന്നാണ് 'തുടരും' നേട്ടം സ്വന്തമാക്കിയത്‌.

2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം 'പുലിമുരുകനെ' മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ '2018' കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്. 89 കോടിയിലേറെ രൂപയാണ് 2018 കേരളത്തില്‍നിന്ന് മാത്രം നേടിയത്. ആഗോള കളക്ഷനില്‍ 250-കോടി പിന്നിട്ടിട്ടും കേരളത്തില്‍ '2018'-നെ മറികടക്കാന്‍ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories