ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് അപകടം. മറയൂരിനടുത്ത് തലയാർ വെച്ച് നടന്ന ചിത്രീകരണത്തിനിടെ ജോജു ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നടൻ ദീപക് പറമ്പോലും ഈ സമയം ജീപ്പിൽ ഉണ്ടായിരുന്നു. ഇരുവരെയും ഉടൻതന്നെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും നിസ്സാര പരുക്കുകൾ .