Share this Article
News Malayalam 24x7
മമ്മുട്ടി-മോഹൻലാൽ സ്റ്റിക്കറുകൾ പങ്കുവച്ച് താരങ്ങളുടെ മറുപടി; ടൊവിനൊയുമായുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍
വെബ് ടീം
posted on 28-05-2025
1 min read
unni mukundan

നടന്‍ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. ഇതിഹാസ ബോളിവുഡ് ചിത്രം 'ഷോലെ'യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.ആക്ടര്‍ ടൊവിനോ എന്ന് ഉണ്ണി മുകുന്ദന്‍ സേവ് ചെയ്ത നമ്പറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലുള്ളത്.

കഴിഞ്ഞദിവസം രാവിലെ 7.34-ന് ഉണ്ണി മുകുന്ദന്‍ അയച്ച മെസേജിന് ടൊവിനോ പത്തുസെക്കന്‍ഡുള്ള വോയ്‌സ് മെസേജ് മറുപടി അയച്ചതായി കാണാം. ഇതിന് മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റിക്കറാണ് ഉണ്ണി മുകുന്ദന്റെ മറുപടി. പിന്നാലെ മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കര്‍ ടൊവിനോ തിരിച്ചയച്ചു. ഇന്ന് രാവിലെ ഉണ്ണി മുകുന്ദന്‍ അയച്ച, ബറോസിന്റെ സെറ്റില്‍നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കറാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്ന ചാറ്റിലെ അവസാന മെസേജ്.ടൊവിനോയെ മെന്‍ഷന്‍ ചെയ്താണ് ഉണ്ണി മുകുന്ദന്‍ സ്‌റ്റോറി പങ്കുവെച്ചത്.

ടൊവിനോ നായകനായ 'നരിവേട്ട'യെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനാണ് തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചത് എന്നായിരുന്നു മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ വിയുടെ പരാതി.ഇതേ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories