Share this Article
News Malayalam 24x7
ഹോളിവുഡ് റീമേക്കിന് ഒരുങ്ങി ജീത്തു ജോസഫ് ചിത്രം 'ദൃശ്യം'
Jeethu Joseph movie 'Drisham' ready for Hollywood remake

ഹോളിവുഡ് റീമേക്കിന് ഒരുങ്ങി ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ദൃശ്യം. ഇന്ത്യന്‍,ചൈനീസ് വിപണികളില്‍ വന്‍ വിജയം സ്വന്തമാക്കിയതിന് ശേഷമാണ് ചിത്രം ഹോളിവുഡിലെത്തുന്നത്.

ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശിര്‍വാദ് സിനിമാസില്‍ നിന്നും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്. നേരത്തെ ചിത്രത്തിന്റെ കൊറിയന്‍ റീമേക്കും പ്രഖ്യാപിച്ചിരുന്നു.

പനോരമ സ്റ്റുഡിയോസ് ഗള്‍ഫ്‌സ്ട്രീം പിക്‌ചേഴ്‌സ് ജോറ്റ് ഫിലിംസ് എന്നിവയുുമായി ചേര്‍ന്നാണ് ദൃശ്യം ഹോളിവുഡില്‍ നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ സ്പാനിഷ് ചിത്രത്തിന്റെ സ്പാനിഷ് പതിപ്പിനായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലാണ് ചിത്രം കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. മൂന്നാം തവണയാണ് ചിത്രം അന്താരാഷ്ട്ര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ഷീപ് വിതൗട്ട് ഷെപ്പേര്‍ഡ് എന്ന പേരില്‍ ചിത്രത്തിന്റെ ചൈനീസ് പതിപ്പ് മുന്‍പ് പുറത്തിറങ്ങിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories