Share this Article
News Malayalam 24x7
കല്ല്യാണം ഉടൻ ഉണ്ടാകുമോ? തമന്നയും പ്രണയത്തിലാണ്
Tamannaah Bhatia, Vijay Varma are in love

തമന്ന-വിജയ് വര്‍മ പ്രണയമാണ് ഇപ്പോള്‍ സിനിമാലോകത്തെ ചൂടേറിയ ചര്‍ച്ച. ലസ്റ്റ് സ്‌റ്റോറീസ്-ടുവില്‍ അഭിനയിക്കവെയാണ് രണ്ടുപേരും തമ്മില്‍ പ്രണയത്തിലായത്.

പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് സംസാരിക്കാത്ത താരമാണ് തമന്ന.അതിനാല്‍ തന്നെ നടന്‍ വിജയ് വര്‍മയുമായി തമന്ന പ്രണയത്തിലാണെന്ന വാര്‍ത്ത വന്‍ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. തമന്നയുമായി താന്‍ ഭ്രാന്തമായ പ്രണത്തിലാണെന്നാണ് വിജയ് വര്‍മ പറഞ്ഞത്.വിജയ് വര്‍മയുമായുള്ള പ്രണയത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ തുറന്നുപറയാനും തമന്ന മടികാണിച്ചില്ല.

ഹൈദരാബാദ് സ്വദേശിയായ വിജയ് വര്‍മ അടുത്തിടെയാണ് കരിയറില്‍ ശ്രദ്ധിക്കപ്പെട്ടത്.ഡാര്‍ലിംഗ്,മിര്‍സാപൂര്‍,ഷി തുടങ്ങിയ ഒടിടി പ്രൊജക്ടുകളിലൂടെയാണ് നടന്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്.കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് വിജയ് വര്‍മയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.അതേസമയം തമിഴ്താരങ്ങളുടെ ഹിറ്റ് നായികയെന്ന പരിവേഷമാണ് തമന്നയ്ക്ക്.ജയ്‌ലര്‍ എന്ന ചിത്രത്തില്‍ സ്‌റ്റൈല്‍മന്നന്‍ രജ്‌നീകാന്തിനൊപ്പമാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്.മുംബൈയില്‍ നിന്നും തെന്നിന്ത്യയിലേക്ക് കടന്നുവന്ന തമന്നയ്ക്ക് ഇപ്പോള്‍ വന്‍ സ്വീകാര്യതയാണ്.തെലുങ്കിലും നടിക്ക് കൈനിറയെ സിനിമകളുണ്ട്.കരിയറില്‍ ഇപ്പോള്‍ വ്യത്യസ്തമായ സിനിമകളാണ് തമന്ന തേടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories