Share this Article
News Malayalam 24x7
സൂര്യയുടെ റെട്രോയെ പിന്നിലാക്കി ഹിറ്റായ ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍
വെബ് ടീം
posted on 02-06-2025
1 min read
tourist family

ബോക്സ്ഓഫീസിൽ സൂര്യയുടെ  റെട്രോയെ പിന്നിലാക്കി ബ്ലോക്ക്ബസ്റ്ററായ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍ റിലീസ് ആയി. സൂര്യയുടെ റെട്രോ ഒടിടിയില്‍ എത്തിയതിനു പിന്നാലെയാണ് ടൂറിസ്റ്റ് ഫാമിലിയുടെയും ഒടിടി റിലീസ്. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം പുറത്തിറങ്ങിയത്.

സിമ്രന്‍, ശശികുമാറിനൊപ്പം മിഥുന്‍ ജയ്ശങ്കര്‍, കമലേഷ്, യോഗി ബാബു, എം.എസ് ഭാസ്‌കര്‍, രമേശ് തിലക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.മെയ് 1 ന് തിയേറ്ററില്‍ റിലീസ് ആയ ചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ബഹളങ്ങളില്ലാതെ തിയേറ്ററിലെത്തി വലിയ ഇംപാക്ട് ഉണ്ടാക്കിയ ചിത്രമാണിത്.

നവാഗതനായ അബിഷന്‍ ജീവന്ത് ഒരുക്കിയ ടൂറിസ്റ്റ് ഫാമിലി കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം ഇതിനം തന്നെ വലിയ ചര്‍ച്ചയായിരുന്നു.ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ തമിഴ് കുടുംബത്തിന്റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി പറയുന്നത്. സ്വത്വം, സമൂഹം, കുടിയേറ്റം എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് അബിഷന്‍ ജീവന്ത് തന്‍രെ ആദ്യ ചിത്രത്തില്‍ കൈകാര്യം ചെയ്തത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories