ആലപ്പുഴ: സാമൂഹികമാധ്യമങ്ങളില്‍ 'ചെകുത്താന്‍' എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്‌സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് 'ചെകുത്താനെ'തിരേ പൊലീസില്‍ പരാതി നല്‍കിയത്. വ്‌ളോഗറായ 'ആറാട്ടണ്ണന്‍' എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിലായ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്‌ളോഗര്‍ ചെകുത്താനെതിരേ നടി പൊലീസിനെ സമീപിച്ചത്.
നേരത്തേ സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയതിന് സന്തോഷ് വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ നടിമാരുടെ പരാതിയിലാണ് സന്തോഷ് വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇതിനിടെയാണ് സന്തോഷ് വര്‍ക്കിക്കെതിരേ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച് വ്‌ളോഗര്‍ 'ചെകുത്താന്‍' എന്ന അജുഅലക്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. തുടര്‍ന്ന് നടി ഹസീന ഇയാള്‍ക്കെതിരേ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
നടിയുടെ പരാതിയില്‍ എല്ലാവശങ്ങളും പരിശോധിച്ചശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.