Share this Article
News Malayalam 24x7
കാത്തിരുന്ന ഹിറ്റ് കോമ്പോ വീണ്ടും; മോഹൻലാലിന് വേണ്ടി പാട്ട് പാടി എം ജി ശ്രീകുമാർ
വെബ് ടീം
posted on 17-02-2025
1 min read
mg - lal

മോഹൻലാലിന്റെയും എംജി ശ്രീകുമാറിന്റെയും ആരാധകർക്ക് മാത്രമല്ല, സിനിമയും സംഗീതവും ഇഷ്ടപ്പെടുന്ന മുഴുവൻ ആളുകൾക്കും ഇഷ്ടമായ കോംബോ വീണ്ടുമെത്തുന്നു.തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പ്രൊമോഷണല്‍ മെറ്റീരിയല്‍ ഗാനത്തിന്‍റെ പ്രൊമോ പുറത്തിറങ്ങി. തുടരും എന്ന ചിത്രത്തില്‍ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്.  കണ്‍മണിപ്പൂവേ എന്നാരംഭിക്കുന്ന ചിത്രത്തിന്‍റെ ആദ്യ സിംഗിള്‍ 21 ന് പുറത്തെത്തും. അതിന് മുന്നോടിയായി ഈ ഗാനത്തിന്‍റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ജേക്സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്. മോഹന്‍ലാലും എം ജി ശ്രീകുമാറും ഒപ്പമിരുന്ന് ഈ ഗാനം പാടുന്ന രീതിയിലാണ് പ്രൊമോ വിഡിയോ എത്തിയിരിക്കുന്നത്. ഹരിനാരായണന്‍ ബി കെ ആണ് ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക.

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories