Share this Article
Union Budget
പാക് താരം അഭിനയിച്ച അബിര്‍ ഗുലാലിന്റെ പാട്ടുകള്‍ യൂട്യൂബില്‍ നിന്ന് നീക്കി
വെബ് ടീം
posted on 25-04-2025
1 min read
abir gulaal

പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച ഇന്ത്യന്‍ ചിത്രം അബിര്‍ ഗുലാലിന്റെ പാട്ടുകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പാട്ടുകളും നീക്കം ചെയ്തത്.മെയ് 9ന് റിലീസിനൊരുങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് പുറത്തിറക്കിയിരുന്നത്. ഖുദയ ഇഷ്‌ക്, ആംഗ്രെജി രംഗ്രാസിയ എന്നീ പാട്ടുകളാണ് നീക്കം ചെയ്തത്. രണ്ട് പാട്ടുകളും ഇനി യൂട്യൂബ് ഇന്ത്യയില്‍ ലഭ്യമാകില്ല. പാട്ടിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരുന്ന 'സരിഗമ'യുടെ യൂട്യൂബ് ചാനലിലായിരുന്നു പാട്ട് അപ്‌ലോഡ് ചെയ്തിരുന്നത്.ഏപ്രില്‍ ഒന്നിന് ചിത്രത്തിന്റെ ടീസര്‍ വന്നതിന് പിന്നാലെ പാക് താരം അഭിനയിക്കുന്നു എന്നതിനാല്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അബിര്‍ ഗുലാല്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നു.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി തന്നെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories