Share this Article
News Malayalam 24x7
പ്രതീക്ഷകൾ വാനോളം ഉയർത്തി എമ്പുരാൻ; തീയേറ്ററുകള്‍ പൂരപ്പറമ്പാക്കി ആരാധകര്‍
empuraan

പ്രതീക്ഷകൾ വാനോളം ഉയർത്തി എമ്പുരാൻ അവതരിച്ചിരിക്കുന്നു. കേരളത്തിൽ മാത്രം 750 ലധികം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ എമ്പുരാനെ കാണാൻ ഉള്ളത് ജനസാഗരം തന്നെയാണ്.കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥ്വിരാജും.റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആദ്യ ദിന കളക്ഷന്‍.സുരക്ഷ ശക്തമാക്കി പൊലീസ്. 


റിലീസിന് മുമ്പേ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു ‘എമ്പുരാൻ’. മാർച്ച് 21-ന് രാവിലെ 9 മണിക്ക് തുടങ്ങിയ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു, ഇത് മലയാള സിനിമയിൽ ഒരു പുതിയ നാഴികക്കല്ലായി.78 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് നേടിയ ചിത്രം, റിലീസ് ദിനമായ ഇന്ന്‌ 50 കോടി രൂപയുടെ കളക്ഷൻ പ്രതീക്ഷിക്കുന്നു.ഒരു മലയാള ചിത്രം ആദ്യമായി ഐമാക്സ് പതിപ്പിൽ എത്തുന്നതും ‘എമ്പുരാനിലൂടെ’യാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories