ന്യൂഡൽഹി: സരിഗമ മ്യൂസിക് ലേബലിന്റെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇളയരാജയ്ക്ക് വിലക്ക്. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ആമസോൺ മ്യൂസിക്, ജിയോ സാവൻ, ഐ ട്യൂൺ തുടങ്ങീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഇളയരാജ അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് കമ്പനി നിയമ നടപടിക്കൊരുങ്ങിയത്.