Share this Article
News Malayalam 24x7
താനും ചൈതന്യയും വേർപിരിയുന്നു; ഔദ്യോഗിക സ്ഥിരീകരണവുമായി നടി നിഹാരിക
വെബ് ടീം
posted on 05-07-2023
1 min read
Niharika Konidela And Chaitanya Announce Divorce, actor Telegu cinema

താന്‍ വിവാഹമോചിതയാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നടി നിഹാരിക കൊനിഡേല. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയിരുന്നു നിഹാരികയുടെ ഭര്‍ത്താവ്.ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് താരവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ്.

2020 ഡിസംബര്‍ ഒമ്പതിന് ഉദയ്പുര്‍ പാലസിലായിരുന്നു ഇരുവരുടേയും വിവാഹം. താരസമ്പന്നമായ വിവാഹം ആര്‍ഭാടങ്ങളോടെയാണ് നടത്തിയത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹ റെഡ്ഡി, രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

നിഹാരികയുടെ കുറിപ്പ്:

താനും ചൈതന്യയും വേര്‍പിരിയുന്നു. തങ്ങള്‍ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. തനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. തങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും നിഹാരിക കുറിച്ചു.

ഒക മനസു, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളില്‍ നിഹാരിക അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories