നടൻ ബിജുകുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാലക്കാട് വടക്കുംമുറി ദേശീയ പാതയിൽ വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലിടിക്കുകയായിരുന്നു. അപകടത്തിൽ ബിജുക്കുട്ടന്റെ കൈക്ക് പരിക്കേറ്റു.
പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ബിജുക്കുട്ടൻ എറണാകുളത്തേക്ക് തിരിച്ചുപോയി.