Share this Article
News Malayalam 24x7
അക്ഷയ്കുമാര്‍ ചിത്രം 'ഓ മൈ ഗോഡ്' ഈ മാസം 11 ന് തിയേറ്ററുകളിലെത്തും
Akshay Kumar's OMG 2 To Release On 11th August 2023

സെന്‍സര്‍ ബോര്‍ഡിന്റെ കത്രികപ്പൂട്ട് കൊണ്ട് വിവാദത്തിലായ അക്ഷയ്കുമാര്‍ ചിത്രം 'ഓ മൈ ഗോഡ്' ഈ മാസം 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ പരമശിവനായാണ് അക്ഷയ്കുമാര്‍ എത്തുന്നത്.

സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ്. ഇതൊക്കെയായി സിനിമയില്‍ നിന്നും ഇരുപതോളം രംഗങ്ങളും അക്ഷയ്കുമാറിന്റെ കഥാപാത്രവും മാറ്റണമെന്നാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടത്. നീല നിറത്തില്‍ താരം പ്രത്യക്ഷപ്പെടുന്ന ചില രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഈ രംഗങ്ങള്‍ നീക്കം ചെയ്യുകയോ കളര്‍ ടോണ്‍ മാറ്റുകയോ ചെയ്യണം.പരമശിവന്‍ എന്നതിന് പകരം ദൈവദൂതന്‍ എന്ന രീതിയില്‍ അക്ഷയ്കുമാറിന്റെ കഥാപാത്രത്തെ മാറ്റണം എന്നിവയായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

ഇതു രണ്ടും അണിയറ പ്രവര്‍ത്തകര്‍ ചെയ്തിട്ടുണ്ട്.നേരത്തെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി അക്ഷയ്കുമാര്‍ ദൈവദൂതനാണെന്ന രീതിയിലുള്ള ശബ്ദ സാന്നിധ്യത്തോടെയാകും ചിത്രം ആരംഭിക്കുക. ഉജ്ജയിനില്‍ നടക്കുന്നതായി ചിത്രീകരിച്ച ചിത്രം സെന്‍സര്‍ കട്ട് കഴിഞ്ഞ് തിയേറ്ററുകളിലെത്തുമ്പോള്‍ ഇന്ത്യയിലെ സാങ്കല്‍പിക സ്ഥലത്താകും നടക്കുക. ആകെ 13 മിനുട്ടാണ് ചിത്രത്തില്‍ നിന്നും നീക്കം ചെയ്തത്. രണ്ട് മണിക്കൂര്‍ 36 മിനുട്ടാണ് ഇപ്പോള്‍ സിനിമയുടെ ദൈര്‍ഘ്യം. ഇതൊക്കെ ചെയ്തിട്ടും എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നല്‍കിയത്.

പങ്കജ് ത്രിപാഠി,യാമി ഗൗതം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രം 2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഓ മൈ ഗോഡിന്റെ രണ്ടാംഭാഗമാണ്. അമിത് റായിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.ആദ്യ ഭാഗം ഒരുക്കിയത് ഉമേഷ് ശുക്ല ആയിരുന്നു. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. അരുണ്‍ ഗോവില്‍,ഗോവിന്ദ് നാംദേവ് എന്നിവരാണ് മറ്റ് താരങ്ങള്‍

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories