Share this Article
News Malayalam 24x7
കിംഗ് ഖാന് കയ്യടി; സുചിത്ര മോഹൻലാലിനായി കസേര ഒരുക്കിക്കൊടുത്ത് ഷാരുഖ് ഖാൻ
വെബ് ടീം
10 hours 33 Minutes Ago
1 min read
film awards

ന്യൂഡൽഹി:  ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാനവേദിയിൽ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെയും ഷാരുഖിന്റെയും കൂടിക്കാഴ്ചയ്ക്കും ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങൾക്കും കാത്തിരുന്ന ആരാധകർക്ക് മുന്നിൽ ഹൃദ്യമായ പെരുമാറ്റത്തിലൂടെ കയ്യടി നേടിയിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാൻ. സുചിത്ര മോഹൻലാലിനായി കസേര ഒരുക്കിക്കൊടുത്ത് ആണ് ബോളിവുഡ് താരം കയ്യടി നേടിയത്. ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാനവേദിയിലാണ് സംഭവം.

ദാദാ സാബിഹ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി കുടുംബസമേതമാണ് മോഹൻലാൽ എത്തിയത്. സദസ്സിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ ഷാരുഖിന് അടുത്തായിരുന്നു മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് ഇരിപ്പിടത്തിലേക്ക് എത്തിച്ചേർന്ന താരദമ്പതികളെ ഹൃദ്യമായാണ് ഷാരുഖ് സ്വീകരിച്ചത്. സുചിത്ര മോഹൻലാലിന് ഇരിപ്പിടം ഒരുക്കിക്കൊടുത്ത് അവർ ഇരുന്നതിന് ശേഷമാണ് ഷാരുഖ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നത്. ‘ജവാന്‍’ എന്ന ചിത്രത്തിലെ അഭിനയ മികവാണ് ഷാരുഖാനെ അവാര്‍ഡ് ജേതാവാക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories