Share this Article
KERALAVISION TELEVISION AWARDS 2025
സ്വകാര്യം സംഭവബഹുലത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
The motion poster of the private incident is out

സംവിധായകന്‍ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം സ്വകാര്യം സംഭവബഹുലത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഫാമിലി ത്രില്ലറായ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നസീര്‍ ബദറുദ്ദീനാണ്.

അന്നു ആന്റണി, അര്‍ജുന്‍, ആര്‍ജെ അഞ്ജലി, സജിന്‍ ചെറുകയില്‍, സുധീര്‍ പറവൂര്‍, രഞ്ജി കാങ്കോല്‍, അഖില്‍ കവലയൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ നസീര്‍ ബദറുദ്ദീന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം. 'സരിഗമ' ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം മെയ് 31-ന് തിയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories