Share this Article
News Malayalam 24x7
നടി ജ്യോതി റായ്‌യുടെ സ്വകാര്യ വിഡിയോ ചോർന്നു; എക്സ് ഉപയോക്താവിന്റെ ഭീഷണിയുൾപ്പെടെ വിവാദം
വെബ് ടീം
posted on 09-05-2024
1 min read
actress-jyothi-rais-intimate-video-leaked-online

കന്നഡ നടി ജ്യോതി റായ്‌യുടെ സ്വകാര്യ വിഡിയോയും ചിത്രങ്ങളും ചോർന്നു. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ ഒരു നടിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ജ്യോതിയുടെ ചിത്രങ്ങൾ ഓൺലൈനിൽ എത്തിയത്.

സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. സ്വകാര്യ വിഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ജ്യോതിയുടെ വിഡിയോകൾ ചോർത്തിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നുണ്ട്.

നടി ജ്യോതി ‘ബന്ദേ ഭരതവ കാല’ എന്ന ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്.‘ജോഗുല’, ‘കിന്നരി’ എന്നീ കന്നഡ സീരിയലുകളിലെ ജ്യോതിയുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപതോളം ടെലിവിഷന്‍ ഷോകളില്‍ ജ്യോതി റായ് അഭിനയിച്ചിട്ടുണ്ട്. ‘സീതാരാമ കല്യാണ’, ‘ഗന്ധഡ ഗുഡി’, ’99 ആന്‍ഡ് ദിയ വര്‍ണപടാല’ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. സംവിധായകൻ സുകു പുവരാജുമായി താരം പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ഉടനുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ വിവാഹത്തിൽ നടിക്ക് ഒരു മകനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories