Share this Article
News Malayalam 24x7
ഇതാണാ ദിനം! മമ്മൂട്ടി, മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' പുതിയ റിലീസ് തീയതി പുറത്തുവിട്ടു
വെബ് ടീം
posted on 01-04-2026
1 min read
patriot

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പ്രധാന താരങ്ങൾ അണിനിരക്കുന്ന  മൾട്ടി സ്റ്റാർ ചിത്രം 'പേട്രിയറ്റ്' മെയ് മാസം ഒന്നിന് റിലീസ് ചെയ്യും. ഏപ്രിൽ 23ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഈ വർഷം ജനുവരി 4ന് ഷൂട്ടിംഗ് പൂർത്തിയായതായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. പോസ്റ്റിനൊപ്പം സെറ്റിലുള്ള എല്ലാ താരങ്ങളുടെയും BTS വീഡിയോയും അവർ പങ്കിട്ടു. പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ചിത്രത്തിൽ നടന്മാരായ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി എന്നിവരും അഭിനയിക്കുന്നു.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്.

ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories