Share this Article
News Malayalam 24x7
നടൻ ജയറാമിൻ്റെ മകൾ മാളവിക ജയറാം വിവാഹിതയായി
Actor Jayaram's daughter Malavika Jayaram got married

നടൻ ജയറാമിൻ്റെ മകൾ മാളവിക ജയറാം വിവാഹിതയായി.  രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ..ഇരുവരുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്  ഗിരീഷ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories