Share this Article
News Malayalam 24x7
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മലയാളത്തിലേക്ക്
Bollywood director Anurag Kashyap to Malayalam movie

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മലയാളത്തിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തുന്നതിലുള്ള സന്തോഷവും ഇതിനോടകം അനുരാഗ് കശ്യപ് പങ്കുവെച്ചിട്ടുണ്ട്. ശ്യാം പുഷ്‌കരന്‍-ദിലീഷ് കരുണാകരന്‍, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്‌കരന്‍- ദിലീഷ് കരുണാകരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആഷിഖ് അബുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് .റെക്‌സ് വിജയനാണ് സംഗീതമൊരുക്കുന്നത്. അജയന്‍ ചാലിശ്ശേരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

വിജയരാഘവന്‍, വിന്‍സി അലോഷ്യസ്, റംസാന്‍ മുഹമ്മദ്, സുരഭി ലക്ഷ്മി, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. കൂടാതെ റൈഫിള്‍ ക്ലബ്ബിന്റെ മോഷന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.           

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories