സംവിധായകനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന സിനിമയിലെ തന്റെ ചിത്രീകരണം മമ്മൂട്ടി പൂര്‍ത്തിയാക്കി.45 ദിവസമാണ് ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി സഹകരിച്ചത്.ജയറാം അഭിനയിക്കുന്ന അബ്രഹാം ഓസ്ലറാണ് ഇനി മമ്മൂട്ടിയുടെ അടുത്ത പടം.
പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് നവാഗതനായ ഡിനോ ഡെന്നീസ്. ഹൈടെക് സാങ്കേതികവിദ്യകളോടെയാണ് സിനിമയുടെ അവതരണം.ബസൂക്കയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര്‍ എന്ന ജയറാം ചിത്രത്തില്‍ മമ്മൂട്ടി അതിഥിയായി എത്തുന്നു.സിനിമയിലെ നിര്‍ണായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അബ്രഹാം ഓസ്ലര്‍.ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ സദാശിവന്റെ സിനിമയില്‍ മമ്മൂട്ടി നായകനായെത്തും.ഭൂതകാലം സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍.മൂവായിരം വര്‍ഷം പ്രായമുള്ള ഒരു പ്രേതത്തിന്റെ കഥയാകും ചിത്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
വിക്രം വേദ ഒരുക്കിയ തമിഴ് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മിക്കുന്ന മലയാളസിനിമയാണിത്.ഈ മാസം 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.വരിക്കാശേരി മനയാകും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍.