Share this Article
KERALAVISION TELEVISION AWARDS 2025
ആരതിക്ക് താലി ചാര്‍ത്തി റോബിന്‍, 2 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണ്‍ യാത്ര; വിവാഹസമ്മാനമായി ആരതിക്ക് ഔഡി കാർ
വെബ് ടീം
posted on 16-02-2025
1 min read
ROBIN RADHAKRISHANAN

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ.റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനറായ ആരതി പൊടിയും വിവാഹിതരായി. ഞായറാഴ്ച്ച പുലര്‍ച്ചെ ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു.

വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛന്‍ സമ്മാനിച്ചത്. ഈ കാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സര്‍പ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല്‍ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. മാസങ്ങള്‍ ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26-ാം തിയ്യതി അസര്‍ബെയ്ജാനിലേക്കാണ്.ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

വിവാഹച്ചടങ്ങുകളുടെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories