Share this Article
News Malayalam 24x7
മോഹൻലാൽ ചിത്രം അതിമനോഹരം റിലീസിന്; തീയതി പുറത്തുവിട്ടു
വെബ് ടീം
posted on 25-06-2026
1 min read
athimanoharam

തിരുവനന്തപുരം : തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അതിമനോഹരം' ഉടൻ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 24നാണ് ചിത്രത്തിന്റെ ആഗോളറിലീസ്. 'അവൻ 'കുടുംബം' എന്ന് വിളിക്കുന്നവർക്കിടയിലാണ് അവന്റെ ലോകം ആരംഭിക്കുന്നതും അവസാനിക്കുന്നതും' എന്ന കുറിപ്പോടെ മോഹൻലാലും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ 80 ശതമാനം ഷൂട്ടിങും പൂർത്തിയായതായി കഴിഞ്ഞ ദിവസം സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തി ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

തൊടുപുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണം നടന്നു. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories