Share this Article
News Malayalam 24x7
ഒടുവിൽ ആ ആശംസ എത്തി, 'എല്ലാം അർത്ഥ പൂർണമാക്കുന്ന ആൾ' അല്‍പം വൈകിയാലും വിജയ്ക്കായി തൃഷയുടെ ജന്മദിന പോസ്റ്റ്
വെബ് ടീം
posted on 23-06-2026
1 min read
thrisha

പതിവായ ആ ആശംസ വൈകിയതോടെ തമിഴ് സിനിമാലോകത്തെ വിജയ് തൃഷ  ആരാധകരുടെ ഉത്കണ്ഠയ്ക്ക് അവസാനമായി.  ഒടുവിൽ തൃഷയുടെ ആ പോസ്റ്റ് എത്തി. തമിഴ്‌നാട് മുഖ്യമന്ത്രി ‌ജോസഫ് വിജയ്ക്ക് പിറന്നാൾ ആശംസയുമായി തൃഷ കൃഷ്ണൻ പോസ്റ്റിട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് ആശംസ. കെയ്ക്കിന് മുന്നിലിരിക്കുന്ന വിജയ്‌യുടേയും തൃഷയുടേയും ചിത്രമാണ് നടി പങ്കുവെച്ചത്.

എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ', എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കേക്കും താരവുമുള്ള ചിത്രമായതിനാൽ നടിക്കൊപ്പമായിരുന്നോ വിജയ്‌യുടെ പിറന്നാൾ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തി.വിജയ് തൃഷയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന വാർത്ത നേരത്തേ വലിയ ചർച്ചയായിരുന്നു. വിജയ്‌യുടെ 52-ാം പിറന്നാൽ ദിനത്തിൽ പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാത്തതും ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾക്ക് കാരണമായി.കഴിഞ്ഞ മൂന്ന് വർഷവും തൃഷ വിജയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ചിത്രങ്ങൾ സഹിതം പോസ്റ്റുകൾ ഇട്ടിരുന്നു. കഴിഞ്ഞവർഷം തന്റെ വളർത്തുനായയെ വിജയ് താലോലിക്കുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്.വിജയും ഭാര്യ സംഗീതാ സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയുടെ അമ്മ ശോഭാ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശക്തമായി ഇടപെട്ടുവെന്ന് അടുത്തിടെ വാർത്തകളുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories