Share this Article
പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി
Mammootty Unveils First-Look Poster and Title 'Mela'

ജന്മദിനത്തിൽ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'മേള' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒബിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ടെന്നാണ് സൂചനകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories