കൊച്ചി: മലയാള ടെലിവിഷൻ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'കേരളവിഷൻ ടെലിവിഷൻ അവാർഡ് 2026'-ന്റെ നാമനിർദ്ദേശ/വോട്ടിംഗ് പ്രക്രിയയ്ക്ക് തുടക്കമായി. നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മിനിസ്ക്രീൻ പരമ്പരകളിലെയും പരിപാടികളിലെയും മികച്ച താരങ്ങളെയും അണിയറപ്രവർത്തകരെയും തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് നേരിട്ട് പങ്കാളികളാകാനുള്ള സുവർണ്ണാവസരമാണിത് ഒരുക്കിയിരിക്കുന്നത്.
വിവിധ പ്രമുഖ മലയാളം ചാനലുകളിലായി സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലെ അഭിനേതാക്കളും പരിപാടികളുമാണ് ഇത്തവണ വിവിധ കാറ്റഗറികളിലായി മാറ്റുരയ്ക്കുന്നത്.
മികച്ച നടൻ & നടി
ജനപ്രിയ നടൻ & നടി
മികച്ച സഹനടൻ & സഹനടി
മികച്ച നെഗറ്റീവ് റോൾ
ഹാസ്യ താരം (നടൻ / നടി)
മികച്ച ടെലിവിഷൻ അവതാരകൻ / അവതാരക
മികച്ച സീരിയൽ & ജനപ്രിയ സീരിയൽ
മികച്ച സംവിധായകൻ
മികച്ച നോൺ-ഫിക്ഷൻ ഷോ
ഔട്ട്‌സ്റ്റാൻഡിംഗ് പെർഫോമർ ഓഫ് ദി ഇയർ
ഏഷ്യാനെറ്റ്, സൂര്യ ടിവി, സീ കേരളം, മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി, കൗമുദി, അമൃത ടിവി തുടങ്ങിയ ചാനലുകളിൽ നിന്നുള്ള ജനപ്രിയ സീരിയലുകളായ മഴ തോരും മുൻപേ, പത്തരമാറ്റ്, അമ്മേ മൂകാംബികെ, സുഖമോ ദേവി, കൃഷ്ണഗാഥ, അളിയൻസ്, മറിമായം തുടങ്ങിയവയും, ടോപ് സിംഗർ, സ്റ്റാർ സിംഗർ, സരിഗമപ, ബമ്പർ ചിരി തുടങ്ങിയ നോൺ-ഫിക്ഷൻ ഷോകളും അവാർഡ് പട്ടികയിൽ മുൻനിരയിലുണ്ട്.
പ്രേക്ഷകർക്ക് നൽകിയിരിക്കുന്ന ഔദ്യോഗിക ഗൂഗിൾ ഫോം ലിങ്ക് വഴി പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി ഓരോ കാറ്റഗറിയിലേക്കുമുള്ള തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
നിങ്ങളുടെ സ്വീകരണമുറികളെ ആനന്ദിപ്പിക്കുന്ന പ്രിയ താരങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നേടിക്കൊടുക്കാൻ ഇപ്പോൾ തന്നെ വോട്ട് ചെയ്യൂ!
വോട്ടിംഗ് ലിങ്ക്: https://forms.gle/HPqroP6BNXwHEMCM9