Share this Article
News Malayalam 24x7
വീണ്ടും മേള; പിറന്നാൾ ദിനത്തിൽ മാസ് സർപ്രൈസുമായി മമ്മൂട്ടി
വെബ് ടീം
1 hours 38 Minutes Ago
1 min read
mela

ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമായി പുതിയ ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ട് മമ്മൂട്ടി . 'മേള' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങുന്ന ഒൻപതാമത്തെ ചിത്രമാണിത്.

'ഫാലിമി' എന്ന ജനപ്രിയ മലയാള ചിത്രത്തിനും തമിഴിലെ 'തലൈവർ തമ്പി തലൈമയിൽ' എന്ന ഹിറ്റിനും ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കാൻവാസിലാണ് ഒരുങ്ങുന്നത്.ഗംഭീര മാസ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന 'മേള', ആക്ഷനും കോമഡിയും മാസ് ഘടകങ്ങളും കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിംഷി ഖാലിദാണ്. ജൂലൈ അവസാനവാരം ചിത്രീകരണം ആരംഭിച്ച സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിച്ചുവരികയാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 2027-ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories