Share this Article
News Malayalam 24x7
വിസ്മയ മോഹൻലാലിൻ്റെ 'തുടക്കം' ഒടിടി റിലീസ് പ്രഖ്യാപിച്ചു; തീയതിയും പ്ലാറ്റ്ഫോമും അറിയാം
വെബ് ടീം
posted on 05-09-2026
1 min read
vismaya mohanlal

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട തുടക്കം എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ ഉണ്ട്.ഇതിനിടയിൽ ചിത്രത്തിന്റെ  ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്.

സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കത്തിന്റെ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇതിനകം അഞ്ചാം വാരത്തിലേക്ക് കടന്നിട്ടുണ്ട്.തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories